Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Development In

Kottayam

യു​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യാ​​​ല്‍ സ​​​മ​​​സ്ത​​​ മേ​​​ഖ​​​ല​​​യി​​​ലും വി​​​ക​​​സ​​​നം: വി.​​​ഡി. ​​​സ​​​തീ​​​ശ​​​ന്‍

ച​​​ങ്ങ​​​നാ​​​ശേ​​​രി: യു​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യാ​​​ല്‍ സാ​​​മ്പ​​​ത്തി​​​ക രം​​​ഗം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ​​​മ​​​ഗ്ര വി​​​ക​​​സ​​​ന​​​ത്തി​​​ന് നൂ​​​ത​​​ന​​​പ​​​ദ്ധ​​​തി​​​ക​​​ള്‍ സൃ​​​ഷ്ടി​​​ക്കു​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍. പു​​​തു​​​യു​​​ഗ​​​യാ​​​ത്ര​​​യ്ക്ക് ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ല്‍ ന​​​ല്‍കി​​​യ സ്വീ​​​ക​​​ര​​​ണ​​​ത്തി​​​ല്‍ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ്. കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഉ​​​യ​​​ര്‍ത്തെ​​​ഴു​​​ന്നേ​​​ല്‍പ്പി​​​നു​​​ള്ള ബ​​​ദ​​​ല്‍ നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ളു​​​മാ​​​യാ​​​ണ് യു​​​ഡി​​​എ​​​ഫ് പു​​​തു​​​യു​​​ഗ യാ​​​ത്ര ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും ആ​​​രോ​​​ഗ്യ, വി​​​ദ്യാ​​​ഭ്യാ​​​സ, കാ​​​ര്‍ഷി​​​ക, ടൂ​​​റി​​​സം രം​​​ഗ​​​ങ്ങ​​​ളി​​​ല്‍ നൂ​​​ത​​​ന പ​​​ദ്ധ​​​തി​​​ക​​​ള്‍ ആ​​​വി​​​ഷ്‌​​​ക​​​രി​​​ക്കു​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു.

വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് പ​​​ഠ​​​ന​​​ത്തി​​​നാ​​​യി പോ​​​കു​​​ന്ന യു​​​വ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ ഒ​​​ഴു​​​ക്കു​​​ ത​​​ട​​​യാ​​​ന്‍ ഉ​​​ന്ന​​​തവി​​​ദ്യാ​​​ഭ്യാ​​​സരം​​​ഗ​​​ത്ത് മാ​​​റ്റ​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കു​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പ​​​റ​​​ഞ്ഞു. യു​​​ഡി​​​എ​​​ഫ് നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ലം ചെ​​​യ​​​ര്‍മാ​​​ന്‍ പി.​​​എ​​​ന്‍. നൗ​​​ഷാ​​​ദ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

ക​​​ര്‍ണാ​​​ട​​​ക മ​​​ന്ത്രി കെ.​​​ജെ. ജോ​​​ര്‍ജ്, എം​​​പി​​​മാ​​​രാ​​​യ കൊ​​​ടി​​​ക്കു​​​ന്നി​​​ല്‍ സു​​​രേ​​​ഷ്, ഫ്രാ​​​ന്‍സി​​​സ് ജോ​​​ര്‍ജ്, ബെ​​​ന്നി ബ​​​ഹ​​​നാ​​​ന്‍, വി.​​​കെ. ശ്രീ​​​ക​​​ണ്ഠ​​​ന്‍, എം​​​എ​​​ല്‍എ​​​മാ​​​രാ​​​യ മോ​​​ന്‍സ് ജോ​​​സ​​​ഫ്, റോ​​​ജി എം. ​​​ജോ​​​ണ്‍, അ​​​ന്‍വ​​​ര്‍ സാ​​​ദ​​​ത്ത്, യു​​​ഡി​​​എ​​​ഫ് നി​​​യോ​​​ജ​​​ക​​​ണ​​​ണ്ഡ​​​ലം ക​​​ണ്‍വീ​​​ന​​​ര്‍ മാ​​​ത്തു​​​ക്കു​​​ട്ടി പ്ലാ​​​ത്താ​​​നം, ബ്ലോ​​​ക്ക് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ ബാ​​​ബു കോ​​​യി​​​പ്പു​​​റം, കെ.​​​എ. ജോ​​​സ​​​ഫ്, കെ.​​​സി. ജോ​​​സ​​​ഫ്, ജോ​​​സ​​​ഫ് വാ​​​ഴ​​​യ്ക്ക​​​ന്‍, കെ.​​​എ​​​ഫ്. വ​​​ര്‍ഗീ​​​സ്, ജോ​​​ഷി ഫി​​​ലി​​​പ്പ്, വി.​​​ജെ. ലാ​​​ലി, അ​​​സീ​​​സ് ബ​​​ഡാ​​​യി​​​ല്‍, വി​​​നു ജോ​​​ബ്, ജോ​​​മി ജോ​​​സ​​​ഫ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

എ​​​ത്ര​​​ മി​​​നു​​​ക്കി​​​യാ​​​ലും സ​​​ര്‍ക്കാ​​​രി​​​ന്‍റെ വൈ​​​കൃ​​​തം മാ​​​റി​​​ല്ല: ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല

എ​​​ത്ര ​​​മി​​​നു​​​ക്കി​​​യാ​​​ലും സ​​​ര്‍ക്കാ​​​രി​​​ന്‍റെ വൈ​​​കൃ​​​തം മാ​​​റി​​​ല്ലെ​​​ന്നും കേ​​​ര​​​ള​​​ത്തി​​​ല്‍ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍നി​​​ന്നു പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്നും കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ മു​​​തി​​​ര്‍ന്ന നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല എം​​​എ​​​ല്‍എ. ഈ ​​​സ​​​ര്‍ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തു​​​ ന​​​ട​​​ന്ന എ​​​ല്ലാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലും ജ​​​ന​​​ങ്ങ​​​ള്‍ സ​​​ര്‍ക്കാ​​​രി​​​നെ​​​തി​​​രേ വോ​​​ട്ടു ചെ​​​യ്‌​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു.

ഭ​​​ര​​​ണം അ​​​ഴി​​​മ​​​തിക്കു​​​ള്ള ലൈ​​​സ​​​ന്‍സാ​​​ക്കി മാറ്റിയ സ​​​ര്‍ക്കാ​​​ര്‍: പി.​​​ജെ. ജോ​​​സ​​​ഫ്

ഭ​​​ര​​​ണം അ​​​ഴി​​​മ​​​തി ന​​​ട​​​ത്താ​​​നു​​​ള്ള ലൈ​​​സ​​​ന്‍സാ​​​യി മാ​​​റ്റി​​​യ സ​​​ര്‍ക്കാ​​​രാ​​​ണ് ഇ​​​പ്പോ​​​ള്‍ കേ​​​ര​​​ളം ഭ​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് ചെ​​​യ​​​ര്‍മാ​​​ന്‍ പി.​​​ജെ. ജോ​​​സ​​​ഫ്. പൊ​​​ള്ള​​​യാ​​​യ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളാ​​​ണ് സ​​​ര്‍ക്കാ​​​രി​​​ന്‍റേ​​​തെ​​​ന്നും സ​​​ത്‌​​​ഭ​​​ര​​​ണ​​​ത്തി​​​നു​​​ള്ള പ​​​ട​​​പ്പു​​​റ​​​പ്പാ​​​ടാ​​​ണ് പു​​​തു​​​യു​​​ഗ​​​യാ​​​ത്ര​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ​​​ത​​​വ​​​ണ കൈ​​​വി​​​ട്ടു​​​പോ​​​യ ച​​​ങ്ങ​​​നാ​​​ശേ​​​രി ഇ​​​ത്ത​​​വ​​​ണ തി​​​രി​​​ച്ചു​​​പി​​​ടി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു

Latest News

Up